മഹിള മോർച്ച അനുമോദിച്ചു.

ജില്ലയിൽ പരിപാടിയുടെ ഉദ്ഘാടനം നെടുവ ഭൂതത്താൻകുന്ന് അംഗൻവാടിയിൽ മഹിള മോർച്ച ജില്ലാ പ്രസിഡന്റ് ദീപ പുഴക്കൽ നിർവ്വഹിക്കുന്നു

വള്ളിക്കുന്ന്: ഭാരതീയ ജനതാ പാർട്ടിയുടെ 42 ആം സ്ഥാപകദിനത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ പോഷൺ അഭിയാൻ പദ്ധതി നടപ്പിലാക്കുന്ന അംഗൻവാടി ടീച്ചർ, വർക്കർ, ആശാ പ്രവർത്തകർ തുടങ്ങിയവരെ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ മഹിള മോർച്ച അനുമോദിച്ചു.
ജില്ലയിൽ പരിപാടിയുടെ ഉദ്ഘാടനം നെടുവ ഭൂതത്താൻകുന്ന് അംഗൻവാടിയിൽ മഹിള മോർച്ച ജില്ലാ പ്രസിഡന്റ് ദീപ പുഴക്കൽ നിർവ്വഹിച്ചു.
പരിപാടിയിൽ ബി.ജെ.പി. വൈസ് പ്രസിഡന്റ് ഉഷ പാലക്കൽ, മഹിള മോർച്ച ജില്ല വൈസ് പ്രസിഡന്റ് ശൈലജ വേലായുധൻ, മഹിള മോർച്ച തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് രമ്യ ലാലു, വാർഡ് കൌൺസിലർ ജയദേവൻ, സുമിറാണി, മഹിള മോർച്ച അംബിക മോഹൻ, വേണു എന്നിവർ പങ്കെടുത്തു.