പാലക്കാട് എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
1 min read

പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. എലപ്പുള്ളി കുത്തിയതോട് സ്വദേശി സുബൈര്‍(43) ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. പള്ളിയില്‍ നിന്ന് പിതാവിനോടൊപ്പം ഇറങ്ങിവരുമ്പോഴായിരുന്നു സുബൈറിനെ സംഘം ആക്രമിച്ചത്. ബൈക്കില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. വെട്ടേറ്റ സുബൈറിനെ ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ്- എസ്.ഡി.പി.ഐ സംഘര്‍മാണെന്നാണ് സംശയം. നേരത്തെ എലപ്പുള്ളിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ സഞ്ജിത്ത് കൊല്ലപ്പെട്ടിരുന്നു. രാഷ്ട്രീയ കൊലപാതകമാണെ എന്ന കാര്യം പൊലീസ് അന്വേഷിക്കുകയാണ്.