വെന്നിയൂരിൽ ബൈക്കപകടത്തിൽ പരുക്കേറ്റ മുസ്ലിയാർ മരിച്ചു


തിരൂരങ്ങാടി: വെന്നിയൂർ മില്ലിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന
വെന്നിയൂർ ജുമാമസ്ജിദിലെ ഇമാമായ നരിമടക്കൽ സൈതലവി മുസ്ലിയാർ (54) മരണപ്പെട്ടു.
ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. കഴിഞ്ഞ ഒമ്പതാം തീയതി ബൈക്ക് യാത്രക്കിടെ ആയിരുന്നു അപകടം.
പരപ്പനങ്ങാടി സ്വദേശി മുആദിനും സൈദലവി മുസ്ലിയാരുടെ കൂടെ ഉണ്ടായിരുന്ന അബ്ദുവിനുമാണ് പരിക്കേറ്റത് .
ഗുരുതരമായി പരിക്കേറ്റ സൈതലവി മുസ്ലിയാരും, മുആദും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു