പാലക്കാട് തൃശൂർ റൂട്ടിൽ സ്വകാര്യ ബസ് സർവീസ് നിർത്തിവെച്ചു


പാലക്കാട് തൃശൂർ റൂട്ടിൽ സ്വകാര്യ ബസ് സർവീസ് നിർത്തിവെച്ചു. പന്നിയങ്കര ടോൾ പ്ലാസയിൽ ബസുകൾ തടഞ്ഞതിൽ പ്രതിഷേധിച്ചാണ് തീരുമാനം.
പന്നിയങ്കര ടോൾ പ്ലാസയിൽ അമിത ടോൾ നിരക്ക് ഈടാക്കുന്നുവെന്നാരോപിച്ചാണ് സ്വകാര്യ ബസ് ഉടമകൾ നേരത്തെ സമരം നടത്തിയിരുന്നു.
അതേസമയം, പന്നിയങ്കരയിൽ ലോറി തൊഴിലാളികളുടെയും ഉടമകളുടെയും അനിശ്ചിതകാല സമരം ഇന്നുമുതൽ ആരംഭിക്കും. 50 ട്രിപ്പുകൾക്ക് പതിനായിരത്തി അഞ്ഞൂറ് രൂപയാണ് ടോൾ കടക്കാൻ സ്വകാര്യ ബസുകൾ നൽകേണ്ടി വരുന്നത്.
ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് ബസുടമകളുടെ വാദം. ടോൾ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ടോൾ പ്ലാസയ്ക്ക് മുന്നിൽ ബസ് ജീവനക്കാരും ഉടമകളും നടത്തുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം നടത്തിയിരുന്നു.