ഗുണ്ടാ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി


സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പൊലീസ് ഉന്നത തലയോഗം വിളിച്ചു. ആക്രമണങ്ങളെ കുറിച്ച് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടും ഗുണ്ടകളെ അറസ്റ്റ് ചെയ്യാനുള്ള കളക്ടര്‍മാരുടെ ഉത്തരവ് വൈകുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേരാന്‍ തീരുമാനിച്ചത്.
ഇന്ന് വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ചേമ്പറിലാണ് യോഗം. ഡിജിപി അനില്‍ കാന്ത്, ആഭ്യന്തര വകുപ്പ് സെക്രട്ടറി തുടങ്ങിയ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനായി ഡി.ഐ.ജിമാര്‍ക്ക് കാപ്പ ചുമത്താനുള്ള അധികാരം നല്‍കണമെന്ന് പൊലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയായേക്കും.
നിലവില്‍ ജില്ലാ കളക്ടര്‍ അടങ്ങിയ സമിതിക്കാണ് കാപ്പ ചുമത്താനുള്ള അധികാരം. എന്നാല്‍ കളക്ടര്‍മാരില്‍ നിന്നും ഈ വിഷയത്തില്‍ കൃത്യമായ ഇടപെടല്‍ ഉണ്ടാകാത്തതാണ് ആക്രമണങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് പൊലീസ് പറയുന്നത്.