ആറു വയസുകാരന് മഡ് റെയ്സിങ് പരിശീലനം; പിതാവിനെതിരെ കേസ്


ആറ് വയസുകാരന് മഡ് റെയ്‌സിങ്ങില്‍ പങ്കെടുക്കാന്‍ പരിശീലനം നല്‍കിയ സംഭവത്തില്‍ കുട്ടിയുടെ അച്ഛനെതിരെ കേസ്. തൃശൂര്‍ സ്വദേശി ഷാനവാസ് അബ്ദുള്ളയ്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഞായറാഴ്ചയാണ് സംഭവം.
കാടംകോട് ഭാഗത്ത് ക്ലബുകാര്‍ സംഘടിപ്പിച്ച മഡ് റെയ്സിംഗ് പരിശീലനത്തിനാണ് കുട്ടിയെ കൊണ്ടുവന്നത്. അപകടകരമായ പരിശീലനത്തില്‍ കുട്ടിയെ പങ്കെടുപ്പിച്ചതില്‍ പാലക്കാട് സൗത്ത് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ടോയ് ബൈക്കാണ് കുട്ടി പരിശീലനത്തിന് ഉപയോഗിച്ചിരുന്നത്. എന്നാല്‍ മുതിര്‍ന്നവര്‍ക്കൊപ്പമായിരുന്നു പരിശീലനം. പൊതു സ്ഥലത്ത് കുട്ടിയെ സാഹസിക പരിപാടിയില്‍ പങ്കെടുപ്പിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്. പരിശീലനം നടത്തിയ ക്ലബുകാര്‍ക്ക് ലൈസന്‍സില്ലായിരുന്നു. ഇവര്‍ക്ക് പരിശീലനം നടത്താനടക്കം അനുമതി ലഭിച്ചിരുന്നോ എന്ന കാര്യം പൊലീസ് അന്വേഷിക്കുകയാണ്.