NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കുടുംബ സുരക്ഷ തകർക്കുന്ന മദ്യനയം സർക്കാർ പിൻവലിക്കണം: ഐ.എസ്.എം ജില്ലാ തസ്കിയത്ത് സമ്മേളനം

 

തിരൂരങ്ങാടി: ഘട്ടം ഘട്ടമായി ഉപയോഗത്തിന്റെ അളവ് കുറച്ച് മദ്യാസക്തി കുറക്കുമെന്ന പ്രകടന പത്രിക വാഗ്ദാനത്തിനു വിരുദ്ധമായി കേരളീയ സമൂഹത്തെ മദ്യത്തിൽ മുക്കി അധാർമികമാക്കാനുള്ള സർക്കാർ നയം തിരുത്തണമെന്ന് ഐ.എസ്.എം  മലപ്പുറം ജില്ലാ തസ്കിയത് സമ്മേളനം ആവശ്യപ്പെട്ടു.

മദ്യശാലകൾ യഥേഷ്ടം തുറക്കാനുള്ള അവസരം കുടുംബങ്ങളുടെ സ്വസ്ഥത തകർക്കും. തൊഴിലിടങ്ങൾ പോലും മദ്യ ഉപയോഗത്തിന്റെ കേന്ദ്രങ്ങളായി മാറുന്നത് തൊഴിൽ സംസ്കാരത്തെ മലിനപ്പെടുത്തും.

ഐ.എസ്.എം ജില്ലാ തസ്കിയത് സമ്മേളനം കെ.എൻ.എം. മർകസുദ്ദ അവ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു.

രണ്ട് ദശകത്തിലേറെയായി ജില്ലയിൽ റമദാനിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ ആയിരത്തി അഞ്ഞൂറ് പ്രതിനിധികൾ പങ്കെടുത്തു.  ദാരിദ്ര്യ നിർമാർജനം ലക്ഷ്യമാക്കി സകാത്തിന്റെ ഫലപ്രദമായ സംഭരണവിതരണത്തിനുള്ള കർമപദ്ധതികൾക്ക് സംഗമം രൂപം നൽകി.

സംസ്ഥാന പ്രസിഡണ്ട് നിഅമത്തുള്ള കെ. സഹൽ മുഖ്യപ്രഭാഷണം നടത്തി. വിവിധ സെഷനുകളിലായി കെ.പി.അബ്ദുറഹ്മാൻ സുല്ലമി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കൽ,ബുഷ്റ നജാത്തിയ , ഫൈസൽ നന്മണ്ട, എം.ടി. മനാഫ്, അബ്ദുള്ള തിരൂർക്കാട്, ഇ.ഒ. അബ്ദുന്നാസർ ,ടി. ആബിദ് മദനി, കെ.ടി. ജസീറ, ശുഫൈന തിരുരങ്ങാടി, കെ. നുഅമാൻശിബിലി , അബ്ദുൽ ഖയ്യും കുറ്റിപ്പുറം , ടി.കെ.എൻ ഹാരിസ്, ടി. നിയാസ്  പ്രസംഗിച്ചു.

 

Leave a Reply

Your email address will not be published.