NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മംഗളം വാരിക പ്രസിദ്ധീകരണം നിര്‍ത്തി, അവസാനിച്ചത് ജനപ്രിയ സാഹിത്യത്തിലെ വലിയൊരധ്യായം

മലയാളിയുടെ വായനാശീലത്തിന് പുത്തന്‍ രുചിഭേദങ്ങള്‍ സമ്മാനിച്ച മംഗളം വാരിക ഓര്‍മയാകുന്നു. 1969 ല്‍ മംഗളം വര്‍ഗീസ് എന്ന അതുല്യ പ്രതിഭാശാലി ആരംഭിച്ച ഈ വാരിക ഒരു കാലത്ത് ഇന്ത്യയില്‍ ഏറ്റവും പ്രചാരമുളള വാരികയായിരുന്നു. 1985 ല്‍ 17 ലക്ഷം കോപ്പികളോടെ ഏഷ്യയില്‍ തന്നെ ഏറ്റവും പ്രചാരമുള്ള വാരിക എന്ന റിക്കാര്ഡിട്ടു. ഈ റിക്കാര്‍ഡ് ഭേദിക്കാന്‍ ഇന്നേവരെ ഒരു വാരികക്കും കഴിഞ്ഞിട്ടില്ല.

പുതിയ എഴുത്തുകാരെ അണി നിരത്തിക്കൊണ്ട് നൂറുക്കണക്കിന് ജനപ്രിയ നോവലുകളാണ് മംഗളത്തിലൂടെ വെളിച്ചം കണ്ടത്. സാധാരണ മനുഷ്യരുടെ വായനാശീലത്തെ ഇത്ര കണ്ട് സ്വാധീനിച്ച വാരികകള്‍ ഇന്ത്യയില്‍ അധികമില്ല.

ഒരു വാരിക എന്ന നിലയില്‍ മഹത്താ സാമൂഹിക പ്രവര്‍ത്തനങ്ങളാണ് മംഗളം നടത്തിയിരുന്നത്. സാധാണക്കാരായ ജനലക്ഷങ്ങളില്‍ വായനാശീലം വളര്‍ത്തുന്നതില്‍ മംഗളം വാരിക വഹിച്ച പങ്ക് ചരിത്രപരമാണ്.സ്ത്രീധനമില്ലാത്ത സമൂഹവിവാഹം, വായനക്കാരുടെ ക്യാന്‍സര്‍ വാര്‍ഡ്, ഭവനരഹിതര്‍ക്ക് വീടുകള്‍ എന്നിങ്ങനെ ഒട്ടനവധി സാമുഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് മംഗളം വാരികയായിരുന്നു.

എന്നാല്‍ കുറച്ചു നാളായി തകര്‍ച്ചയുടെ പാതയിലായിരുന്നു മംഗളം വാരിക. മംഗളത്തിന്റെ മറ്റു പ്രസിദ്ധീകരണങ്ങളും ഏതാണ്ട് പൂട്ടലിന്റെ വക്കില്‍ ആണ്.കോവിഡ് പ്രതിസന്ധിയും ന്യൂസ് പ്രിന്റ് വില ഉയര്‍ന്നതുമാണ് വാരികയ്ക്ക് തിരിച്ചടിയായത്. എന്നാല്‍ ഈ കാലത്തും വില 10 രൂപ മാത്രമായിരുന്നു.

വില ഉയര്‍ത്തിയില്‍ ചെറിയ രീതിയിലെങ്കിലും പിടിച്ചു നില്‍ക്കാനാകുമായിരുന്നുവെന്ന പ്രതിക്ഷയിലായിരുന്നു മാനേജ്‌മെന്റ്. എന്നാല്‍ ഈ രംഗത്തുള്ള മറ്റു പ്രസിദ്ധീകരണങ്ങള്‍ വില വര്‍ധിപ്പിക്കാതിരുന്നതോടെ ആ തിരുമാനത്തില്‍ നിന്നും മാനേജ്‌മെന്റ് പിന്‍മാറിയതയാണ് അറിയുന്നത്. മംഗളത്തിന്റെ വിടവാങ്ങലോടെ മലയാള ജനപ്രിയ സാഹിത്യ ചരിത്രത്തിലെ വലിയൊരുധ്യായം വിസ്മൃതിയിലാവുകയാണ്. ഇനി ഈ ചരിത്രം ആവര്‍ത്തിക്കില്ലന്നതാണ് ഈ വിടപറയലിന്റെ പ്രത്യേകത.

Leave a Reply

Your email address will not be published.