അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊന്നു.


തൃശൂർ: തൃശൂരിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊന്നു. കൃത്യത്തിനുശേഷം രക്ഷപെട്ട പ്രതിക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. തൃശൂർ ഇഞ്ചക്കുണ്ട് സ്വദേശികളായ കുട്ടൻ (60), ഭാര്യ ചന്ദ്രിക (55) എന്നിവരാണ് കൊല്ലപ്പെട്ടത്.
കൊലപാതകം നടത്തിയ മകൻ അനീഷ് (30) ഒളിവിലാണ്. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രാഥമിക വിവരം. ഇന്ന് രാവിലെയാണ് സംഭവം.
വീടിന് പുറത്ത് പുല്ല് ചെത്തുകയായിരുന്ന മാതാപിതാക്കളെ അനീഷ് വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൃത്യം ചെയ്ത ശേഷം അനീഷ് തന്നെ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ ഫോൺ വിളിച്ച് അറിയിക്കുകയായിരുന്നു.