NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കഴക്കൂട്ടത്ത് ബോംബെറിഞ്ഞ സംഭവം; നാല് പേര്‍ പിടിയില്‍

തിരുവനന്തപുരം കഴക്കൂട്ടത്ത് യുവാവിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ നാല് പേര്‍ പിടിയിലായി. തുമ്പ സ്വദേശി ലിയോണ്‍ ജോണ്‍സണ്‍, കുളത്തൂര്‍ സ്റ്റേഷന്‍ കടവ് സ്വദേശി അഖില്‍, വലിയവേളി സ്വദേശി രാഹുല്‍ ബനഡിക്ട്, വെട്ടുകാട് ബാലന്‍നഗര്‍ സ്വദേശി ജോഷി എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ആക്രമണത്തില്‍ തുമ്പ സ്വദേശി ക്ലീറ്റസിന്റെ വലതുകാല്‍ തകര്‍ന്നിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. ലഹരി കച്ചവടത്തെ എതിര്‍ത്തതടക്കം ആക്രമണത്തിന് കാരണമായെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ക്ലീറ്റസ് നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

അതേ സമയം തിരുവനന്തപുരം കുറ്റിച്ചിലും ബോംബാക്രമണം ഉണ്ടായി. മലവിളയില്‍ കിരണിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. നെയ്യാര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *