ലോക ആരോഗ്യ ദിനത്തിൽ താലൂക്ക് ആശുപത്രി ശുചീകരിച്ച് എൻ.എസ്.എസ് വിദ്യാർത്ഥികൾ


ചെമ്മാട് : ലോക ആരോഗ്യ ദിനത്തിന്റെ ഭാഗമായി പി.എം.എസ്.ടി. കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ തിരൂരങ്ങാടി താലൂക്ക് ആശുപത്രി സന്ദർശിച്ചു ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. നഗരസഭ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം നിർവഹിച്ചു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.പി ഇസ്മായിൽ, കൗൺസിലമാരായ സോനാ രതീഷ്, അഹമ്മദ്‌കുട്ടി കക്കടവത്ത്, ആശുപത്രി സൂപ്രണ്ട് പ്രഭുദാസ്, അയ്യൂബ് തലാപ്പിൽ എന്നിവർ പ്രസംഗിച്ചു.
രാവിലെ 9 മണിക്ക് ഉദ്ഘാടന സെഷനോടെ ആരംഭിച്ച പരിപാടിയിൽ യൂണിറ്റിലെ 55 ഓളം കുട്ടികൾ പങ്കെടുത്തു.വിദ്യാർത്ഥികൾ 6 ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ ഗ്രൂപ്പും ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം വിദ്യാർത്ഥികൾ ആശുപത്രിയുടെ അകവും പുറവും ശുചീകരിച്ചു.