വെന്നിയൂരിൽ ബൈക്ക് മോഷ്ടാവ് പിടിയിൽ: പിടിയിലായത് നാട്ടുകാരുടെ സഹായത്തോടെ


തിരൂരങ്ങാടി: തലപ്പാറയിൽ നിന്ന് കഴിഞ്ഞ മാസം മോഷ്ടിച്ച ബൈക്കുമായി യുവാവിനെ പിടികൂടി. താനൂർ പനങ്ങാട്ടൂർ തയ്യിൽ പറമ്പ് മഞ്ജുനാഥിനെ (43) യാണ് പിടികൂടിയത്.
വെന്നിയൂരിൽ സംശയകരമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ പിടികൂടി പോലീസിനെ അറിയിക്കുകയായിരുന്നു.
പടിക്കൽ, ചേറൂർ എന്നിവിടങ്ങളിലെ പെട്രോൾ പമ്പുകളിൽ കവർച്ച നടത്തിയതിന് പിടിയിലായിരുന്നു. ഇരുപതോളം കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. എസ്.ഐ. എൻ.മുഹമ്മദ് റഫീഖ്, എ.എസ്. ഐ. വേലായുധൻ, സി.പി.ഒ മാരായ അനിൽകുമാർ, സതീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.