ഉഡുപ്പിയില്‍ വിനോദ യാത്രയ്‌ക്കെത്തിയ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു


കര്‍ണാടകയിലെ ഉഡുപ്പിയില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങി മരിച്ചു. അമല്‍ റെജി (22), അമല്‍ സി അനില്‍ (22) എന്നിവരാണ് മരിച്ചത്. കോട്ടയത്ത് നിന്ന് വിനോദയാത്രയ്ക്കായി എത്തിയവരാണ് അപകടത്തില്‍ പെട്ടത്.
ഏറ്റുമാനൂര്‍ മംഗളം എഞ്ചിനീയറിങ് കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളാണിവര്‍. വിനോദയാത്രയ്ക്കായി ഉഡുപ്പി സെന്റ് മേരീസ് ഐലന്‍ഡില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ പാറക്കെട്ടുകള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ തെന്നിവീഴുകയായിരുന്നു.
42 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ ഉദയംപേരൂര്‍, മൂലമറ്റം സ്വദേശികളായ രണ്ടു പേരാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിയായ ആന്റണി ഷേണായിക്കായി തിരച്ചില്‍ തുടരുകയാണ്.