NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മഞ്ഞ കാർഡ് ഉടമകൾക്ക് പഴയ വിലയിൽ മണ്ണെണ്ണ; ഈ മാസം 15 വരെ

1 min read

 

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളിൽ അവശേഷിക്കുന്ന മണ്ണെണ്ണ സ്റ്റോക്ക് അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്) വിഭാഗത്തിന് പഴയ നിരക്കായ 53 രൂപയ്ക്ക് നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ അറിയിച്ചു. ഈ മാസം 15 വരെ മണ്ണെണ്ണ വാങ്ങാം.

അതിനിടെ, സംസ്ഥാനത്തിന്റെ മണ്ണെണ്ണ വിഹിതം കുറയ്ക്കുന്നത് ചർച്ച ചെയ്യാൻ കേന്ദ്ര പെട്രോളിയം സഹമന്ത്രി രാമേശ്വർ തെളി ഇന്ന് യോഗം വിളിച്ചു. മന്ത്രി ജി.ആർ.അനിലുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. സിവിൽ സപ്ലൈസ് എംഡി സഞ്ജീവ് കുമാർ പട്‌ജോഷിയും യോഗത്തിൽ പങ്കെടുക്കും.

മണ്ണെണ്ണയുടെ കുറവും വിലക്കയറ്റവും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നും ഇക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ജി.ആർ.അനിൽ വിശദീകരിച്ചു. 2019-20ൽ ഇത് 13,908 കിലോ ലിറ്ററായിരുന്നു. പുതിയ സാമ്പത്തിക വർഷത്തിൽ ഇത് 3288 ലിറ്ററായി കുറഞ്ഞു.

Leave a Reply

Your email address will not be published.