കുടുംബവഴക്കിനിടെ മരുമകളുടെ അടിയേറ്റ് മലയാളി വയോധിക അബുദാബിയില്‍ മരിച്ചു


അബൂദാബിയിൽ കുടുംബവഴക്കിനിടെ മരുമകളുടെ അടിയേറ്റ് മലയാളി വയോധിക മരിച്ചു . ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാണ് ( 63 ) മരിച്ചത് .
സംഭവത്തിൽ റൂബിയുടെ മകൻ സഞ്ജുവിന്റെ ഭാര്യ ഷജനയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അബൂദാബി ഗയാത്തിയിലാണ് സംഭവം. മരിച്ച റൂബിയുടെ മകൻ സഞ്ജു മുഹമ്മദ് കഴിഞ്ഞ ജനുവരിയിലായിരുന്നു വിവാഹിതനായത്.
പിന്നീട് ഭാര്യയെയും മാതാവിനെയും അബൂദബിയിലെത്തിക്കുകയായിരുന്നു . വീട്ടിൽ ഭർതൃമാതാവുമായുള്ള തർക്കത്തിനിടെയുണ്ടായ കൈയ്യേറ്റമാണ് മരണത്തിൽ കലാശിച്ചത്.
റൂബിയുടെ മരണം സംബന്ധിച്ച് അബൂദബി പൊലീസിന്റെ അന്വേഷണം തുടരുകയാണ് . മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായാണ് വിവരം.