തിരൂരങ്ങാടി സ്വദേശി എറണാകുളത്ത് വാഹനാപകടത്തിൽ മരിച്ചു


തിരൂരങ്ങാടി: എറണാകുളത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ തിരൂരങ്ങാടി സ്വദേശി മരിച്ചു. തിരൂരങ്ങാടി കെ.സി. റോഡ് സ്വദേശി നടുവിലപ്പള്ളി എൻ.പി. മുസ്തഫ, സുബൈദ ദമ്പതികളുടെ മകൻ മുഷ്ഫിർ ആണ് മരിച്ചത്.
സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.
ഇന്നലെ (തിങ്കൾ) രാത്രിയാണ് അപകടം സംഭവിച്ചത്.
മൃതദേഹം എറണാകുളം താലൂക്ക് ഹോസ്പിറ്റലിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കബറടക്കം ഇന്ന് വൈകീട്ട് മേലേചിന ജുമാമസ്ജിദിൽ നടക്കും.