വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം, യുവാവ് അറസ്റ്റില്‍


വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിക്ക് നേരെ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം. സംഭവത്തില്‍ പട്ടാഴി രാജന്‍ നിവാസില്‍ രഞ്ജു എന്ന രഞ്ജിത്ത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പട്ടാഴി സ്വദേശിനിയായ യുവതിയെ പിന്തുടര്‍ന്ന് രഞ്ജു വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. എന്നാല്‍ യുവതി അഭ്യര്‍ത്ഥന നിരസിച്ചു. തുടര്‍ന്ന് യുവതിയോട് പ്രതികാരം വീട്ടാനായി കഴിഞ്ഞ ദിവസം അവരുടെ വീട്ടില്‍ അതിക്രമിച്ച് കയറി അസഭ്യം പറയുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയുമായിരുന്നു.
ഇതേ തുടര്‍ന്ന് യുവതി നല്‍കിയ പരാതിയില്‍ എസ് എച്ച് ഒ പി ഐ മുബാറക്കിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ വൈശാഖ് കൃഷ്ണന്‍, ഫൈസല്‍, വനിത സി പി ഒ മറിയക്കുട്ടി എന്നിവര്‍ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.