മാസപ്പിറവി കണ്ടു, ഗൾഫിൽ നാളെ റംസാൻ വ്രതാരംഭം


കേരളത്തിൽ ഞായറാഴ്‌ച റംസാൻ ആരംഭിക്കുമെന്ന് ഹിലാൽ കമ്മിറ്റി
മാസപ്പിറവി ദൃശ്യമായതിനാൽ നാളെ സൗദി, യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽ നാളെ (ശനി)
റംസാൻ ഒന്നായിരിക്കും.
ഒമാൻ, മലേഷ്യ ഇൻഡോനേഷ്യ എന്നിവിടങ്ങളിൽ ഏപ്രിൽ മൂന്നിന് ആയിരിക്കും.
അതേസമയം,
മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റമദാൻ വ്രതാരാംഭം ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാൽ (കെ.എൻ.എം) കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് മദനി അറിയിച്ചു.