NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സില്‍വര്‍ലൈന്‍ ഉപേക്ഷിക്കേണ്ടി വരും; മോദിയെ ആശങ്കയറിയിച്ച് സുരേഷ് ഗോപി

സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ആശങ്ക പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചെന്ന് സുരേഷ് ഗോപി എം പി. പദ്ധതി മൂലം ഉണ്ടാകാനിടയുള്ള പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പ്രധാനമന്ത്രിക്ക് ബോധ്യമുണ്ടെന്നും ആറന്മുള പദ്ധതി ഉപേക്ഷിച്ചത് പോലെ സില്‍വര്‍ ലൈനും ഉപേക്ഷിക്കേണ്ടിവരുമെന്നും അദ്ദേഹം പ്രതികരിച്ചു.

അതേ സമയം സില്‍വര്‍ലൈനിന് വേണ്ടി സര്‍വേ കല്ലിട്ട ഭൂമിക്ക് ബാങ്കുകളില്‍ നിന്ന് വായ്പ നിഷേധിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചിരുന്നു.

നിലവില്‍ നടക്കുന്നത് ഭൂമി ഏറ്റെടുക്കല്‍ അല്ല, സാമൂഹിക ആഘാത പഠനം ആണെന്ന കാര്യം ബാങ്കുകള്‍ക്കു മുന്നില്‍ അവതരിപ്പിക്കും. ഇതിനായി ബാങ്കേഴ്‌സ് സമിതിയോഗം വിളിച്ച് ചേര്‍ക്കും. വായ്പ നിഷേധിക്കരുതെന്ന് ആവശ്യപ്പെടുമെന്നുമാണ് മന്ത്രി പറഞ്ഞത്.

Leave a Reply

Your email address will not be published.