ഗവര്‍ണറെ ജനപ്രതിനിധികള്‍ തിരഞ്ഞെടുക്കണം; സ്വകാര്യ ബില്ലുമായി സിപിഎം

ഗവര്‍ണറുടെ നിയമനത്തില്‍ ഭേദഗതി നിര്‍ദ്ദേശിച്ച് സ്വകാര്യബില്ലുമായി സിപിഎം. ശിവദാസന്‍ എംപി ക്ക് അവതരണാനുമതി ലഭിച്ചു.
ഗവര്‍ണറെ രാഷ്ട്രപതി ശിപാര്‍ശ ചെയ്യുന്ന രീതി മാറ്റണമെന്നാണ് ബില്ലിലെ നിര്‍ദ്ദേശം. പകരം ജനപ്രതിനിധികള്‍ ചേര്‍ന്ന് ഗവര്‍ണറെ തിരഞ്ഞെടുക്കണമെന്നും സിപിഎമ്മിന്റെ സ്വകാര്യ ബില്ലില്‍ പറയുന്നു.