കൊലക്കേസ് പ്രതിയെ കാറിടിപ്പിച്ച് കൊന്നു; മൂന്ന് പേര്‍ കസ്റ്റഡിയില്‍


തിരുവനന്തപുരം ചാക്കയില്‍ കൊലക്കേസ് പ്രതിയെ കാറിടിപ്പിച്ച് കൊന്നു. കാരാളി അനൂപ് വധക്കേസിലെ പ്രതി സുമേഷാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. സുമേഷിനെ പരിക്കേറ്റ നിലയില്‍ റോഡില്‍ കണ്ടെത്തുകയായിരുന്നു.
സുമേഷ് സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ കാറു വന്നിടിക്കുകയായിരുന്നു. വാഹനാപകടമാണെന്നായിരുന്നു പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. പിന്നീട് കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.
ബാറിലെ തര്‍ക്കത്തെ തുടര്‍ന്നാണ് കാറിടിപ്പിച്ച് കൊന്നത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കാട്ടാക്കട സ്വദേശികളെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.