15 മഹല്ലുകളുടെ സംയുക്ത ഖാസി: പരപ്പനങ്ങാടിയിൽ സാദിഖലി ശിഹാബ് തങ്ങൾ നാളെ (തിങ്കൾ) സ്ഥാനമേൽക്കും.


പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെയും പരിസര പ്രദേശങ്ങളിലെയും 15 മഹല്ലുകളുടെ സംയുക്ത ഖാസിയായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നാളെ (തിങ്കൾ) സ്ഥാനമേൽക്കും.
പരപ്പനങ്ങാടി നഗരസഭയിലെ മഹല്ലുകളായ പാലത്തിങ്ങൽ, കൊട്ടന്തല, നായർകുളം, ചിറമംഗലംസൗത്ത്, ചിറമംഗലംടൗൺ, ഉള്ളണംകോട്ടായി, ആവിയിൽബീച്ച്, അരയൻകടപ്പുറം, സദ്ദാംബീച്ച്, ആലുങ്ങൽബീച്ച്, തിരൂരങ്ങാടി നഗരസഭയിലെ പള്ളിപ്പടി, മൂന്നിയൂർ പഞ്ചായത്തിലെ ചുഴലി, കുന്നത്ത്പറമ്പ്, കളത്തിങ്ങൽപാറ, കുണ്ടംകടവ് എന്നീ മഹല്ലുകളുടെ ഖാസിയായിട്ടാണ് ചുമതല ഏൽക്കുന്നത്.
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടർന്നാണ് മഹല്ല് കോർഡിനേഷൻ സമിതി സാദിഖലി തങ്ങളെ ഖാസിയായി തെരഞ്ഞെടുത്തത്.
സ്ഥാനാരോഹണവും ബൈഅത്തും വൈകീട്ട് മൂന്ന് മണിക്ക് പാലത്തിങ്ങൽ ജുമാമസ്ജിദ് അങ്കണത്തിൽ വെച്ച് നടക്കും.
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്‌ഘാടനം ചെയ്യും. ഡോ:ബഹാഉദ്ധീൻ മുഹമ്മദ് നദ് വി കൂരിയാട്, യു ശാഫിഹാജി ചെമ്മാട് തുടങ്ങിയവർ പങ്കെടുക്കും.