NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സി.പി.എം പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു.  

ഫോട്ടോ: കർഷക റോഡ് നിർമ്മാണത്തിലെ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ധർണ അഡ്വക്കറ്റ് സി ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്യുന്നു

തിരൂരങ്ങാടി: തൃക്കുളം പാലത്തിങ്ങൽ കർഷക റോഡ് നിർമാണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും അന്വേഷിക്കണമെന്ന് ആവശ്യപെട്ട്

സി.പി.എം തൃക്കുളം പാലത്തിങ്ങൽ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു. കർഷക റോഡിൽ നടന്ന സമരം അഡ്വ:സി ഇബ്രാഹീം കുട്ടി ഉത്ഘാടനം ചെയ്തു.

എം.പി. ഇസ്മായിൽ, റഫീഖ് മച്ചിങ്ങൽ, വി.എം. അനിൽകുമാർ, കെ.പി. വിജീഷ്, ജാഫർ കുന്നുമ്മൽ എന്നിവർ സംസാരിച്ചു. നഗരസഭാ സെക്രട്ടറിക്കും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും പരാതി നൽകി.