പരപ്പനങ്ങാടിയിൽ തെരുവുനായകൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമായി.


പരപ്പനങ്ങാടി : നഗരസഭയുടെ 2025-26 പദ്ധതിയിൽ ഉൾപ്പെടുത്തിയ തെരുവുനായകൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമായി.
നഗരസഭാധ്യക്ഷൻ പി.പി. ഷാഹുൽ ഹമീദ് പദ്ധതി ഉദ്ഘാടനം നിർവഹിച്ചു.
നഗരസഭ ഉപാധ്യക്ഷ ബി.പി. ഷാഹിദ അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷന്മാരായ സീനത്ത് ആലിബാപ്പു, ഖൈറുന്നിസ താഹിർ, സി. നിസാർ അഹമ്മദ്, കൗൺസിലർമാരായ അസീസ് കൂളത്ത്, കോയ ഹാജിയാരകത്ത്, ജുബൈരിയ കുന്നുമ്മൽ എന്നിവർ സംസാരിച്ചു.
വെറ്ററിനറി സർജൻ ഡോ. കെ.വി. മുരളി പദ്ധതി വിശദീകരിച്ചു.
നഗരസഭയിലെ എല്ലാ തെരുവ്നായകൾക്കും പേവിഷ പ്രതിരോധ വാക്സിൻ നൽകും.
അനിമൽ റെസ്ക്യൂ ഫോഴ്സിലെ ഷഫീക്കിൻ്റെ നേതൃത്വത്തിൽ നായകളെ വല ഉപയോഗിച്ച് പിടിച്ച് ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരായ സമിത, പി.കെ. മേഘ എന്നിവർ 165 നായകൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകി.