സി.പി.എം. നേതാവിനെതിരെ പോക്സോ പ്രകാരം കേസ്സെടുത്തു.


പരപ്പനങ്ങാടി : പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയെ ബസ് യാത്രക്കിടെ ലൈംഗികമായി ഉപദ്രവിച്ചയാൾക്കെതിരെ പോക്സോ പ്രകാരം കേസ്സെടുത്തു.
സി.പി.എം. ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനെതിരെയാണ് പരപ്പനങ്ങാടി പോലീസ് കേസെടുത്തത്.
കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വള്ളിക്കുന്ന് സ്വദേശിയായ കുട്ടിയുടെ മൊഴിപ്രകാരമാണ് കേസ്സെടുത്തത്.
കേസ് നല്ലളം പോലീസിന് കൈമാറുമെന്ന് പോലീസ് പറഞ്ഞു.