കൊടക്കാട് എ.ഡബ്ല്യൂ.എച്ച് സ്പെഷ്യൽ സ്കൂളിലേക്ക് പ്രത്യേക കസേരകൾ നൽകി എൻ.എസ്.എസ്. വിദ്യാർത്ഥികൾ


പരപ്പനങ്ങാടി: ബി.ഇ.എം.ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. വിദ്യാർത്ഥികൾ കൊടക്കാട് എ.ഡബ്ല്യൂ.എച്ച് സ്പെഷ്യൽ സ്കൂളിലേക്ക് പ്രത്യേക കസേര നൽകി. “പ്രഭ”പദ്ധതിയുടെ ഭാഗമായി സ്കൂൾ സന്ദർശിച്ച വിദ്യാർത്ഥികൾ ഭിന്നശേഷി വിദ്യാർത്ഥികളുടെ പ്രയാസങ്ങൾ മനസ്സിലാക്കിയാണ് കസേര നൽകാൻ തീരുമാനിച്ചത്.
ഇതിനായി ധനസമാഹരണയജ്ഞം നടത്തിയ വിദ്യാർഥികൾ ഒന്നിന് പകരം മൂന്ന് പ്രത്യേക കസേരകൾ നൽകി. സ്കൂൾ പ്രിൻസിപ്പാൾ ബിന്ദ്യമേരി ജോൺ, പി.ടി.എ. പ്രസിഡന്റ് നൗഫൽ ഇല്ലിയൻ, എൻ.എസ്.എസ്. കോഡിനേറ്റർ പ്രത്യുഷ്, നാസർ, എ.ഡബ്ല്യൂ.എച്ച് എച്ച്.എം. സത്യഭാമ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.