ഫൈബർ വള്ളങ്ങൾ വിതരണം ചെയ്തു.


പരപ്പനങ്ങാടി : നഗരസഭ 2020-21 സാമ്പത്തിക വർഷത്തിൽ മത്സ്യത്തൊഴിലാളികൾക്ക് നടപ്പിലാക്കിയ ഫൈബർ വള്ളത്തിന്റെ വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ എ.ഉസ്മാൻ നിർവഹിച്ചു. ചടങ്ങിൽ ഉപാധ്യക്ഷ ഷഹർബാനു അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ പി.വി. മുസ്തഫ, പി.പി. ശാഹുൽ ഹമീദ്, സി.നിസാർ അഹമ്മദ്, മുഹ്സിന, കൗൺസിലർമാരായ ടി.ആർ റസാഖ്, സൈതലവി കോയ, മോഹൻദാസ്, ദീപ, ഷാഹിദ, ഉമ്മുക്കുലുസു, ഫിഷറീസ് വകുപ്പ് ജീവനക്കാരായ ബിസ്ന, ഗിരീഷ് എന്നിവരും പങ്കെടുത്തു.